വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട പിടികൂടിയത് 26 ലക്ഷം രൂപ

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട പിടികൂടിയത് 26 ലക്ഷം രൂപ

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് വീണ്ടും കുഴല്‍പ്പണ വേട്ട. രേഖകള്‍ ഇല്ലാതെ കടത്തിയ ഇരുപത്തിയാറര ലക്ഷം രൂപയാണ് മഹാരാഷ്ട്ര സ്വദേശിയില്‍ നിന്ന് കണ്ടെടുത്തത്.എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയ പ്രതിയെയും പണവും പൊലീസിന് കൈമാറി.

ക്രിസ്തുമസ് – പുതുവത്സരത്തിന് മുന്നോടിയായി എക്‌സൈസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവ് പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയില്‍ നിന്നാണ് പണം പിടികൂടിയത്.

ഷര്‍ട്ടിനുളില്‍ പ്രത്യേകം തയ്യാറാക്കിയ വസ്ത്രത്തിലാണ് പണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന് 26 ലക്ഷത്തി അറുപത്തി ആറായിരത്തി അഞ്ഞൂറ് രൂപയാണ് പിടിച്ചെടുത്തത്. രേഖകള്‍ ഇല്ലാതെ പണം കടത്തിയ ഓസ്‌കാര്‍ താനാജി ഷിന്‍ഡെയെ എക്‌സൈസ് സംഘം വാളയാര്‍ പൊലീസിന് കൈമാറി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വരുംദിവസങ്ങളിലും വാളയാര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply