മലപ്പുറത്ത് രണ്ടിടങ്ങളിലായി വമ്ബന്‍ കുഴല്‍പ്പണ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി പൊലീസ് 58 ലക്ഷം രൂപ പിടിച്ചെടുത്തു.
സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലേക്ക് കുഴല്‍പ്പണം എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന.
ഏക്കപ്പറമ്ബിലെ വാഹന പരിശോധനക്കിടെ 22 ലക്ഷം രൂപ ആദ്യം പിടികൂടി. സ്‌കൂട്ടറില്‍ വരുകയായിരുന്ന വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് കുട്ടിയില്‍ നിന്നാണ് പണം പിടികൂടിയത്.
500 രൂപയുടെ നോട്ടുകളായിരുന്നു സ്‌കൂട്ടറിലുണ്ടായിരുന്നത്. ഏതാനും മണിക്കൂറുകള്‍ക്കകം എടവണ്ണയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 36 ലക്ഷം രൂപയും കണ്ടെടുത്തു. വാഹനം ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി അബ്ദുല്‍ കരീമിനെ അറസ്റ്റ് ചെയ്തു. കാരക്കുന്ന്, എടവണ്ണ, നിലമ്ബൂര്‍, പൂക്കോട്ടുംപാടം എന്നീ സ്ഥലങ്ങളില്‍ കൊടുക്കാനുള്ളതായിരുന്നു പണമെന്ന് പ്രതി പൊലീസോട് സമ്മതിച്ചു.