പ്രവാചക നിന്ദ ആര്‍.എസ്.എസ്  പ്രവര്‍ത്തകൻ അറസ്റ്റില്‍

പ്രവാചക നിന്ദ ആര്‍.എസ്.എസ് പ്രവര്‍ത്തകൻ അറസ്റ്റില്‍

മാന്നാര്‍: മുഹമ്മദ്‌ നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളും ആക്ഷേപിക്കുന്ന അടിക്കുറിപ്പുകളും ചേര്‍ത്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.

മാന്നാര്‍ കുരട്ടിശ്ശേരി 17ാം വാര്‍ഡില്‍ കടമ്ബാട്ട് കിഴക്കതില്‍ പ്രസന്നകുമാറാണ് (56) അറസ്റ്റിലായത്.

വിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്‌റ്റിനെതിരെ മാന്നാര്‍ ടൗണ്‍ പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയും ഷാനവാസ് എന്നയാളും മാന്നാര്‍ പൊലീസ് ഇൻസ്‌പെക്ടര്‍ ജോസ് മാത്യുവിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നാട്ടില്‍ മതസ്പര്‍ധയുണ്ടാക്കണമെന്നും വര്‍ഗീയലഹള സൃഷ്ടിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ മുഹമ്മദ്‌ നബിയുടെ വികൃതമായ ചിത്രമുണ്ടാക്കി ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. അടിപിടിയുള്‍പ്പെടെ ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply