ശബരിമല തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പുല്‍മേടിനും കഴുതക്കുഴിക്കും സമീപം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്.50 വയസായിരുന്നു. പമ്ബയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ പമ്ബയില്‍ നിന്ന് മല കയറുന്നതിനിടെ തീര്‍ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. 54 വയസായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ശബരിമല നിലയ്ക്കലില്‍ മരിച്ചെന്ന് കരുതി സംസ്കരിച്ചയാള്‍ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച്‌ അജ്ഞാത മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി.

Leave a Reply