കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പന; എംഡിഎംഎയുമായി യുട്യൂബ് വ്‌ലോഗറായ യുവതി പിടിയില്‍

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പന; എംഡിഎംഎയുമായി യുട്യൂബ് വ്‌ലോഗറായ യുവതി പിടിയില്‍

കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പന നടത്തുന്ന യൂട്യൂബ് വ്‌ലോഗര്‍ പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്.എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായാണ് യുവതി പിടിയിലായത്. കാലടി മറ്റൂരില്‍വെച്ചാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ ഏതാനും നാളുകളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയില്‍നിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുമായി സ്വാതി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സ്വാതി കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply