ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയും സൂപ്പര്‍ റെക്കോര്‍ഡുമായി മലയാളി താരം സഞ്ജു സാംസണ്.
ദക്ഷിണാഫ്രിക്കയിലെ പേള്‍ ബോളണ്ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജു 108 റണ്‍സാണ് അടിച്ചുകൂട്ടിയത്.
പുതിയൊരു ചരിത്രം കൂടിയാണ് ഈ സെഞ്ചുറി നേട്ടത്തിലൂടെ സഞ്ജു കുറിച്ചത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി മാറിയിരിക്കുകയാണ് സഞ്ജു. ഏകദിന കരിയറിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.
46.6 ഓവറില്‍ ലിസാദ് വില്യംസണിന്റെ പന്തില്‍ ഹെയ്ന്റിച്ച് ക്ലാസെന് പിടിച്ചാണ് സഞ്ജു പുറത്തായത്. നേരിട്ട 114ാം പന്തിലായിരുന്നു താരത്തിന്റെ മടക്കം. ഈ ഏകദിനം വരെ, ഏഷ്യാ കപ്പിലും ലോകകപ്പിലുമുള്‍പ്പെടെ തന്നെ പുറത്തിരുത്തിയ സെലക്ടര്‍മാര്‍ക്കുള്ള മധുര പ്രതികാരം കൂടിയാണ് സഞ്ജുവിന്റെ ഇന്നത്തെ തീപ്പൊരി മാച്ച്.