തമ്പ് മേൽപ്പറമ്പും ചന്ദ്രഗിരി ക്ലബ് മേൽപ്പറമ്പും സംയുക്തമായിസംഘടിപ്പിക്കുന്ന പ്രഥമ പാദൂർ ട്രോഫിയിൽ ഇന്ന് ബെൻ സ്‌ട്രൈക്കേഴ്‌സ് ബെണ്ടിച്ചാലും നെക്സ്റ്റൽ ഷൂട്ടേഴ്‌സ് കാസർകോടും ഏറ്റുമുട്ടും. ബെൻ സ്‌ട്രൈക്കേഴ്‌സ് ബെണ്ടിച്ചാലിനായി ലിൻഷാ മണ്ണാർക്കാടും നെക്സ്റ്റൽ ഷൂട്ടേർസ് കാസർകോടിനായി ജവഹർ മാവൂരും കളത്തിലിറങ്ങും. സന്തോഷ് ട്രോഫി കേരള ടീമിന്റെ ക്യാപ്റ്റൻ സഞ്ജു ഗണേഷ് ബെൻ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.
