പൂനെ: പൂനെയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. കേസിലെ പ്രതികളെ പോലീസ് തിരയുകയാണ്. പൂനെ വാഗോലിയില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന 21 വയസുകാരനാണ് കുത്തേറ്റ് മരിച്ചത്.
ആക്രമണത്തിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടന്നും കുത്തേറ്റ് കിടന്ന വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിച്ചെന്നും പോലീസ് പറഞ്ഞു.