എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‌ നേരെ എബിവിപി സംഘത്തിന്റെ ആക്രമണം

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‌ നേരെ എബിവിപി സംഘത്തിന്റെ ആക്രമണം

എബിവിപി സംഘത്തിന്റെ ആക്രമണത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‌ ഗുരുതര പരിക്ക്‌. തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്‌ആര്‍ഡി കോളേജിലെ കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ സഞ്ജീവനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.

വിടിഎം എൻഎസ്‌എസ് കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. സഞ്ജീവനെ കാരക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിടിഎം എൻഎസ്‌എസ് കോളേജില്‍ ബിഎ ഇക്കണോമിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിആര്‍ നീരജിനെയും, ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായ അഭിരാമിനെ എബിവിപി സംഘം മുൻപ് ക്രൂരമായി റാഗ്‌ ചെയ്‌ത്‌ മര്‍ദിച്ച്‌ അവശനാക്കുകയായിരുന്നു.

Leave a Reply