തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനെ തുടര്‍ന്ന് അറസ്റ്റിലായ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) റിമാൻഡ് ചെയ്തു.
ആറാം പ്രതി അമൻ ഗഫൂറിനു എല്‍.എല്‍.ബി പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം അനുവദിച്ചു.
ഇതിനിടെ, എസ്.എഫ്.ഐ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സഞ്ചരിച്ച കാറിെൻറ പുറകിലുള്ള ഗ്ലാസിനു കേടുപാടുണ്ടായി 76,357 രൂപയുടെ നഷ്ടം വന്നെന്നു രാജ്ഭവൻ. നാശനഷ്ടം വ്യക്തമാക്കി രാജ്ഭവനില്‍നിന്ന് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് പൊലീസ് റിമാൻഡ് റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ ഹാജരാക്കി.
പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിര്‍ത്തു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരായതിനാല്‍ ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്തുമെന്ന് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ പ്രഥമ പൗരനുനേരെയാണ് അതിക്രമം നടന്നതെന്നു കോടതി നിരീക്ഷിച്ചു. പ്രതികളുടേത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വിദ്യാര്‍ഥികള്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവര്‍ണറെ തടഞ്ഞുവച്ചിട്ടില്ലെന്നും പ്രതികള്‍ക്കുവേണ്ടി ഹാജരായ എ.എ.ഹക്കിം വാദിച്ചു.
ഇതിനിടെ, എസ്.എഫ്.ഐ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോടും ഡി.ജി.പിയോടും റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. 10, 11 തീയതികളിലെ എസ്.എഫ്.ഐ പ്രതിഷേധങ്ങളില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധ സമരങ്ങളില്‍ എന്താണ് ഉണ്ടായതെന്നും എടുത്ത നടപടികള്‍ വിശദീകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് പാളയം-ചാക്ക റോഡിലായിരുന്നു നാടകീയ സംഭവങ്ങള്‍. വിമാനത്താവളത്തിലേക്ക് ഗവര്‍ണര്‍ പോകുമ്ബോഴാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മൂന്ന് തവണ വാഹനത്തിനുനേരെ എസ്.എഫ്.ഐക്കാര്‍ ഓടി അടുത്തതോടെ ഗവര്‍ണര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി. കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ പ്രതിഷേധക്കാരെ വെല്ലുവിളിച്ചു.