കൊച്ചി: പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം.
പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
വയര്‍ലെസ് സന്ദേശം ചോര്‍ന്നു എന്ന പേരില്‍ ഷാജൻ സ്കറിയക്കെതിരെ സൈബര്‍ പൊലീസ് തിരുവനന്തപുരത്തും കേസെടുത്തിരുന്നു.
അതേസമയം, ഷാജൻ സ്കറിയയുടെ മുൻകൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. നിലമ്ബൂര്‍ പൊലീസെടുത്ത കേസിലെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.