മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം, എസ്‌ഐയ്ക്ക് നേരെ ആക്രമണം; യുവതി പിടിയില്‍

മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം, എസ്‌ഐയ്ക്ക് നേരെ ആക്രമണം; യുവതി പിടിയില്‍

കണ്ണൂരില്‍ മദ്യപിച്ച്‌ എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. തലശേരി കൂളി ബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്.

നിരവധി കേസുകളില്‍ പ്രതിയായ റസീനയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് നേരായ ആക്രമണം. തലശേരി എസ് ഐ ദീപ്തിയാണ് ആക്രമിക്കപ്പെട്ടത്.

രാത്രിയോടെയാണ് സംഭവമുണ്ടായത്. നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. കൂളി ബസാറില്‍ യുവതി സുഹൃത്തിനൊപ്പം മദ്യപിച്ചെത്തുകയും സുഹൃത്തുമായി തന്നെ പിന്നീട് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. പിന്നീട് ഈ വിവരമറിഞ്ഞ് പൊലീസെത്തുകയും യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ യുവതി നടുറോഡില്‍ പരാക്രമം കാണിക്കുകയുമായിരുന്നു. പിന്നീട് ബലംപ്രയോഗിച്ചാണ് യുവതിയെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി യുവതിയ്ക്കുനേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply