തമ്പ് മേല്പറമ്പും ചന്ദ്രഗിരി മേല്പറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ ട്രോഫി എസ്എഫ്എ അഖിലേന്ത്യാ സൂപ്പർ സെവൻസിൽ സബാൻ കോട്ടക്കലിന്റെ കരുത്തുമായി ഇറങ്ങുന്ന സിയാസ് ഗ്രൂപ്പ് കൈനോത്താർ എഫ്സിയുടെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും സഫ ഇന്റർ നാഷണൽ ഗ്രൂപ് ചെയർമാനുമായ ഹനീഫ് മരവയൽ നിർവഹിച്ചു.
മെയ് ഒമ്പത് മുതലാണ് മേല്പറമ്പിലെ വെൽഫിറ്റ് ഇന്റർനാഷണൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പാദൂർ ട്രോഫിക്ക് പന്തുരുളുക. കേരളത്തിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിദേശ താരങ്ങളും ഐഎസ്എൽ താരങ്ങളും ബൂട്ടണിയും.
കാസർകോടിന്റെ കായിക ചരിത്രത്തിൽ നിരവധി കായിക മാമാങ്കങ്ങൾ സംഘടിപ്പിച്ച തമ്പ് മേല്പറമ്പും ചന്ദ്രഗിരി മേല്പറമ്പും സംയുതമായി ആതിഥേയമരുളുന്നു ടൂർണമെൻറ്റ് എന്ന പേരിൽ പാദൂർ ട്രോഫി ഇത്തവണ കായിക പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. 6000 പേർക് ഇരിക്കാവുന്ന ഗ്യാലറിയാണ് പാദൂർ ട്രോഫിക്കായി ഒരുക്കുന്നത്. കൂടാതെ ടൂർണമെന്റിന്റെ നടത്തിപ്പിനായി വിവിധ പരിപാടികളും അസൂത്രണം ചെയ്യുന്നുണ്ട്. ഇരു ക്ലബ്ബുകളും കൂടാതെ ജിംഖാന മേൽപറമ്പ് യുണൈറ്റഡ് കൈനോത്,പാട്ന കട്ടക്കൽ ചളിയങ്കോട് എന്നീ ക്ലബ്ബുകളും ടൂർണമെന്റിന്റെ വിജയത്തിനായി സജീവ പ്രവർത്തനത്തിലാണ്.