തോറ്റു;പക്ഷെ ഹൃദയം കീഴടക്കി മടങ്ങി സിയാസ് കൈനോത്താർ എഫ്സി ആരാധകർ

തോറ്റു;പക്ഷെ ഹൃദയം കീഴടക്കി മടങ്ങി സിയാസ് കൈനോത്താർ എഫ്സി ആരാധകർ

പാദൂർ ട്രോഫിയിൽ ഇന്നലെ നടന്ന സിയാസ് കൈനോത്താർ എഫ്സി- ഫേസ് ഓഫ് ചെമ്മനാട് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സിയാസ് കൈനോത്താർ എഫ്സി പരാജയപ്പെട്ടെങ്കിലും മൈതാനത്ത് ഒരുപിടി സുന്ദര കാഴ്ചകൾ ഒരുക്കിയാണ് സിയാസ് കൈനോത്താർ എഫ്സിയുടെ ആരാധകർ മടങ്ങിയത്.

നേരത്തെ നടന്ന മത്സരത്തിനിടയിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത സാഹചര്യത്തിൽ സംഘാടക സമിതിയും മേൽപറമ്പ് പോലീസും ആരാധകർക്കുള്ള ചട്ടം കർശനമാക്കിയിരുന്നു. എന്നാൽ ഈ ചട്ടക്കൂടിനുള്ളിൽ വളരെ മനോഹരമായ കാഴ്ചകളാണ് ആരാധകർ ഗാലറിയിൽ ഒരുക്കിയത്. ടൂർണമെന്റ് ചട്ടങ്ങൾ പൂർണമായും പിൻപറ്റിയാണ് ടീമിനെ പിന്തുണയ്ക്കാനെത്തിയ ആരാധകർ ഗാലറിയെ ആവേശത്തിലാഴ്ത്തിയത്. മത്സരത്തിന് മുന്നോടിയായി ക്ലബ് ഉടമ ശിഹാബ് കൈനോത്തും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഗാലറിയിലെ സുന്ദര കാഴ്ചകൾക്ക് പുറമെ മരണപ്പെട്ട് പോയ കൈനോത്തിന്റെ മത- സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായിരുന്ന അബ്ദുൽ സലാം, മൊയ്‌തീൻ എന്നിവരെ സ്മരിച്ച് കൊണ്ടുള്ള കൈനോത്താർ എഫ്സിയുടെ ടിഫോയും ആരാധകർക്ക് വികാരകാഴ്ചകൾ ഒരുക്കി.

Leave a Reply