ഗസ്സ കടുത്ത പട്ടിണിയിലേക്ക്  ഇതുവരെ കൊല്ലപ്പെട്ടത് 18,205 ഫലസ്തീനികള്‍

ഗസ്സ കടുത്ത പട്ടിണിയിലേക്ക് ഇതുവരെ കൊല്ലപ്പെട്ടത് 18,205 ഫലസ്തീനികള്‍

ഗസ്സ സിറ്റി: ഒക്ടോബര്‍ ഏഴുമുതലുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 18,205 ഫലസ്തീനികളെന്ന് ഗസ്സയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 208 ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഗസ്സ മുനമ്ബിലെ ആശുപത്രികളിലേക്ക് മാറ്റിയതെന്നും മന്ത്രാലയ വക്താവ് അഷ്റഫ് അല്‍-ഖേദ്ര തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹമാസിന്റെ തിരിച്ചടിയില്‍ ഇതുവരെ 1,147 ഇസ്രായേലികളും കൊല്ലപ്പെട്ടു.

അതേസമയം, ഇസ്രയേലിന്റെ മനുഷ്യകുരുതിക്ക് ശമനമില്ലത്തതിനാല്‍ ഗസ്സയിലെ ഫലസ്തീനികള്‍ കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നതെന്ന് യു.എൻ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് വലിയൊരു ദുരന്തത്തിലേക്ക് ജനതയെ എത്തിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈജിപ്തിലെ റഫ അതിര്‍ത്തി വഴി മാത്രമാണ് ഗസ്സയിലേക്ക് നിലവില്‍ സാധനങ്ങള്‍ എത്തിക്കാൻ അനുവദിക്കുന്നത്. അതും ഇസ്രയേല്‍ സൈന്യത്തിെൻറ കടുത്ത പരിശോധനകള്‍ പൂര്‍ത്തിയാക്കി വേണം ഗസ്സയിലേത്താൻ.

എന്നാല്‍, തെക്കൻ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം കനത്ത ബോംബാക്രമണം തുടരുകായണ്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ബോംബാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഗസ്സ സിറ്റി, വടക്കൻ ഗസ്സ, ഖാൻ യൂനിസ്, ജബലിയ തുടങ്ങിയ ഭാഗങ്ങളില്‍ ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.

ഗസ്സയില്‍ കനത്ത പോരാട്ടം നടക്കുന്നതിനിടെ വാക്പോരും വെല്ലുവിളിയുമായി ഹമാസും ഇസ്രായേലും ഏറ്റുമുട്ടുന്നുമുണ്ട്. യഹ്‍യ സിൻവാറിനുവേണ്ടി മരിക്കാൻ നില്‍ക്കാതെ കീഴടങ്ങുന്നതാണ് നല്ലതെന്നും ഹമാസിന്റെ അവസാനത്തിന്റെ തുടക്കമായെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞപ്പോള്‍ ഇസ്രായേലിന് ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും അധിനിവേശത്തിന്റെ അവസാനം ആരംഭിച്ചതായും ഹമാസിന്റെ മുതിര്‍ന്ന നേതാവ് മറുപടി നല്‍കി. ബലപ്രയോഗത്തിലൂടെ ഒറ്റ ബന്ദിയെയും ജീവനോടെ തിരികെ കൊണ്ടുപോകാൻ ഇസ്രായേലിന് കഴിയില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.

Leave a Reply