ജാർഖണ്ഡില്‍ അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയില്‍ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇരുവരും ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ‘കുഞ്ഞി’ ഗ്രാമത്തിലെ ടെൻ്റിലാണ് താമസിച്ചിരുന്നത്.
യുവതി പീഡനത്തിനിരയായത് വെള്ളിയാഴ്ച ദമ്ബതികള്‍ ബിഹാറിലെ ഭഗല്‍പൂരിലേക്ക് പോകുന്നതിനിടെയാണ്. ക്രൂര പീഡനത്തിനിരയായ യുവതി ഇപ്പോള്‍ സരയാഹട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭർത്താവിൻ്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ദുംക പൊലീസ് സൂപ്രണ്ട് അറിയിച്ചു.