മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്റർപ്രുനേഴ്സിന്റെ കവർ പ്രകാശനം നിർവഹിച്ച്                                      സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്

മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്റർപ്രുനേഴ്സിന്റെ കവർ പ്രകാശനം നിർവഹിച്ച് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്

ആധുനിക മലബാറിന്റെ 100 വ്യവസായ പ്രമുഖരുടെ കഥ പറയുന്ന ‘മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്റർപ്രുനേഴ്സി’ന്റെ കവർ പ്രകാശനം നിർവഹിച്ച് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ്. ഇന്ന് നടന്ന ചടങ്ങിൽ കേരളാ ഹൈക്കോടതി അഭിഭാഷകനും റിയൽ ഇന്ത്യ വിഷൻ ലീഗൽ അഡ്വൈസറുമായ നിസാം ഫലാഹ്, റിയൽ ഇന്ത്യ വിഷൻ മാനേജിങ് ഡയറ്കടർ ശരീഫ് സലാല, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മന്റ് നാഗ്പൂരിലെ ഡോക്ടർ ശ്രീഹരി കൃഷ്ണൻ, ഇർഫാൻ വള്ളിക്കടവ് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെ വ്യവസായിക ചരിത്രത്തിൽ ‘മലബാർ’ നൽകിയ സംഭവനകളെ ആസ്പദമാക്കി ആധുനിക മലബാറിന്റെ വ്യവസായിക മേഖലയ്ക്ക് പൂർണത നൽകിയ 100 മുഖങ്ങളെ പരിയപ്പെത്തുക എന്ന ലക്ഷ്യത്തോടെയാണ് മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്റർപ്രുനേഴ്സ് എന്ന പുസ്തകം പുറത്തിറങ്ങുന്നത്. നവമാധ്യമ രംഗത്തെ വേറിട്ട ശബ്ദമായ റിയൽ ഇന്ത്യ വിഷനാണ് പുസ്തകം പുറത്തെത്തിക്കുന്നത്. വിദ്യഭ്യാസ – ആരോഗ്യ മേഖലയെ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന കേരളാ കരിയർ ഡെവലപ്പമെന്റും പുസ്‌തകത്തിന്റെ ഭാഗമാവുന്നുണ്ട്. ബിസിനസ് രംഗത്തെ പുതുമുഖക്കാർക്ക് പ്രചോദനമാ കുക, കേരളത്തിൽ വ്യവസായ സംരഭങ്ങൾക്ക് ശക്തി പകരുക, കേരളത്തിലെ വ്യവസായ സാദ്ധ്യതകൾ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയാണ് പുസ്തകം തയ്യാറാക്കുന്നത്.

Leave a Reply