സംസ്ഥാന സ്കൂള്‍ കലോത്സവം : സ്വര്‍ണക്കിരീടം കണ്ണൂരിന്

സംസ്ഥാന സ്കൂള്‍ കലോത്സവം : സ്വര്‍ണക്കിരീടം കണ്ണൂരിന്

കൊല്ലം : അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കിരീടം കണ്ണൂര്‍ ജില്ലയ്‌ക്ക്. 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

23 വര്‍ഷത്തിനുശേഷമാണ് 117.5 പവന്റെ സ്വര്‍ണക്കപ്പില്‍ കണ്ണൂര്‍ വീണ്ടും മുത്തമിടുന്നത്.എന്നാല്‍ കഴിഞ്ഞ വ‍ര്‍ഷത്തെ ചാമ്ബ്യൻമാരായ കോഴിക്കോട് മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 949 പോയിന്റിനാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തായത്. പാലക്കാടാണ് മൂന്നാമത്. 938 പോയിന്റാണ് പാലക്കാട് നേടിയത്.

ഹൈസ്കൂള്‍ വിഭാഗം സ്കൂളുകളില്‍ പാലക്കാട് ജില്ലയിലെ ബിഎസ്‌എസ് ഗുരുകുലം എച്ച്‌ എസ് എസ് ആലത്തൂരാണ് ഒന്നാം സ്ഥാനത്ത്. 244 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 64 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കൻഡറി സ്കൂളാണ് രണ്ടാമത്.

ഹയര്‍ സെക്കന്ററി വിഭാഗം സ്കൂളുകളിലും മുന്നില്‍ ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കൻഡറി സ്കൂള്‍ തന്നെയാണ്. 143 പോയിന്റുമായാണ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സ്കൂള്‍ ഒന്നാം സ്ഥാനം നേടിയത്. മാന്നാര്‍ എൻഎസ് ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളാണ് രണ്ടാമത്.

Leave a Reply