മധ്യപ്രദേശില്‍ തെരുവുനായ്ക്കളുടെ ആക്രമണം; 548 പേര്‍ക്ക് പരിക്കേറ്റു

മധ്യപ്രദേശില്‍ തെരുവുനായ്ക്കളുടെ ആക്രമണം; 548 പേര്‍ക്ക് പരിക്കേറ്റു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ജനുവരി 23നാണ് നഗരത്തില്‍ 548 പേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റത്.നായയുടെ കടിയേറ്റ 548 പേരില്‍ 197 പേര്‍ പേവിഷബാധയ്‌ക്കെതിരായ വാക്‌സിനായി മൊറാറിലെ സര്‍ക്കാര്‍ ആശുപത്രിയിലും 131 പേര്‍ റാബിസ് പ്രതിരോധ വാക്‌സിനായി ജയ ആരോഗ്യ ആശുപത്രിയിലും എത്തി.

153 പേര്‍ ഹസീറ സിവില്‍ ആശുപത്രിയിലും 39 പേര്‍ ദബ്ര സിവില്‍ ആശുപത്രിയിലും 28 പേര്‍ ബിതര്‍വാര്‍ ആശുപത്രിയിലും ചികിത്സ തേടി.

Leave a Reply