പ്രവാസത്തിന്റെ തീച്ചൂളയിൽ വാടാത്ത കരുത്ത്; അറബ് മണ്ണിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച ഹനീഫ് മരവയൽ ഇനി റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി മീറ്റ് & എന്റർപ്യുനേഴ്സ് മീറ്റിന്റെ കരുത്ത്

പ്രവാസത്തിന്റെ തീച്ചൂളയിൽ വാടാത്ത കരുത്ത്; അറബ് മണ്ണിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച ഹനീഫ് മരവയൽ ഇനി റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി മീറ്റ് & എന്റർപ്യുനേഴ്സ് മീറ്റിന്റെ കരുത്ത്

3 വർഷങ്ങൾക്ക് മുമ്പ് റിയൽ ഇന്ത്യ വിഷൻ പ്രവർത്തനമാരംഭിക്കുമ്പോൾ ഞങ്ങളുടെ കൂടെ കരുത്തായി നിന്ന വ്യക്തിത്വമാണ് സഫ ഇന്റർ നാഷണൽ ഗ്രൂപ് ചെയർമാൻ ഹനീഫ് മരവയൽ. ഇന്ന് റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി മീറ്റ് & എന്റർപ്യുനേഴ്സ് മീറ്റ് സംഘടിപ്പിക്കുമ്പോൾ ഞങ്ങളുടെ കരുത്തായി ഇന്നും ഹനീഫ് മരവയൽ കൂടെയുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ദുബായിൽ ജോലി തേടി പോവുകയും പിന്നീട് തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും കൈ മുതലാക്കി ദുബായിൽ ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ഇന്ന് പല ഗൾഫ് രാജ്യങ്ങളിലും ചൈനയിലും ബിസിനസ് ശൃംഖല വ്യാപിപ്പിക്കുകയും ചെയ്ത ഹനീഫ് മരവയലിന്റെ പിന്നിട്ട വഴികൾ ആരെയും ആകർഷിപ്പിക്കുന്നതാണ്.

1994 ലാണ് ഹനീഫ് മരവയൽ ജോലി തേടി ദുബായിൽ എത്തുന്നത്. പ്രവാസത്തിന്റെ കയ്പ്പും എരിവും നന്നേ അനുഭവിച്ചെങ്കിലും അദ്ദേഹം തളർന്നില്ല, ചെയ്ത ജോലിയുടെ പ്രവർത്തി പരിചയം മുതലാക്കി 2000 ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ദുബായ് ആസ്ഥാനമാക്കി സഫ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന് തുടക്കമിടുന്നു. പ്രതിസന്ധികളെ മറികടന്ന് സഫ ഗ്രൂപ്പ് മുന്നേറിയപ്പോൾ ഹൗസ് ഹോൾഡ് രംഗത്ത് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ കമ്പോളങ്ങൾ സഫ ഗ്രൂപ് കീഴടക്കി. പിന്നീട് പല മേഖലകളിലും സഫാ ഗ്രൂപ്പ് വിജയക്കൊടി പാറിച്ചു. ബിസിനസ്സ് സാമ്രാജ്യം വളർത്തിയെടുക്കുമ്പോഴും ജീവ കാരുണ്യമേഖലയിലും തന്റെ സഹായ ഹസ്‌തങ്ങൾ അദ്ദേഹം വളർത്തി. നാട്ടിലെ കലാ കായിക രംഗത്തും അദ്ദേഹം സജീവമായി. കലാ രംഗത്തോടുള്ള അദ്ദേഹത്തിൻറെ അതിയായ സ്നേഹം തന്നെയാണ് റിയൽ ഇന്ത്യ വിഷനോടുള്ള അദ്ദേഹത്തിൻറെ കരുതൽ. റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി മീറ്റ് & എന്റർപ്യുനേഴ്സ് മീറ്റിന്റെ പോസ്റ്റർ റിലീസ് & ഗോൾഡൻ പാസ് വിതരണോൽഘാടന ചടങ്ങിലും കലയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്താൻ അദ്ദേഹം മറന്നില്ല.

ഫെബ്രുവരി 21 ന് കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി മീറ്റ് & എന്റർപ്യുനേഴ്സ് മീറ്റ് കാസർകോടിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമ്പോൾ ഹനീഫ് മരവയലിന്റെ ചേർത്ത് നിർത്തലും ഞങ്ങൾക്ക് വിസ്മരിക്കാനാവില്ല

Leave a Reply