സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം∙ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം വൈകിട്ട് 4 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു പത്തനംതിട്ടയിലെ വസതിയിൽ എത്തിക്കും. കബറടക്കം നാളെ പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടക്കും. അവിവാഹിതയാണ്.

പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം.

Leave a Reply