ഇന്നലെകളുടെ ഓർമ്മപ്പെടുത്തലുകൾക്ക് അംഗീകാരം;ടി.എ. ഷാഫിക്ക് റിയൽ ഇന്ത്യ വിഷൻ ഫോർത്ത് എസ്റ്റേറ്റ് അവാർഡ്

ഇന്നലെകളുടെ ഓർമ്മപ്പെടുത്തലുകൾക്ക് അംഗീകാരം;ടി.എ. ഷാഫിക്ക് റിയൽ ഇന്ത്യ വിഷൻ ഫോർത്ത് എസ്റ്റേറ്റ് അവാർഡ്

കാസർകോട്: ഉത്തരമലബാറിന്റെ വായനാശീലത്തെ സ്വാധീനിച്ച ‘ഉത്തരദേശ’ത്തിന്റെ സുവർണ്ണകാലത്തെ അടയാളപ്പെടുത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ടി.എ. ഷാഫിക്ക് റിയൽ ഇന്ത്യ വിഷൻ ‘ഫോർത്ത് എസ്റ്റേറ്റ്’ പുരസ്കാരം. ദശാബ്ദങ്ങളായി കാസർകോടിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചരിത്രങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ്.

ജനുവരി 31-ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ‘ടോട്ടോ ഹൈപ്പർ മാർക്കറ്റ് മെഹ്ഫിൽ രാവ് സീസൺ വൺ ഗ്രാൻഡ് ഫിനാലെ’ വേദിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

എയ്ഡ്‌സ് ബാധിതയായ ഉമ്മയെ ശുശ്രൂഷിച്ച ആമിന എന്ന പെൺകുട്ടിയുടെ കഥ മുതൽ, ‘മംഗലാപുരം ചുവക്കുന്നു’ എന്ന അധോലോക പരമ്പര വരെ നീളുന്ന അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ വായനക്കാർ ഇന്നും ആവേശത്തോടെ ഓർക്കുന്നുണ്ട്.

കാസർകോടിന്റെ ഇന്നലകളെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തിയ ‘ദേശക്കാഴ്ച’ എന്ന പംക്തിയിലൂടെ ഷാഫി ഒരു ജനകീയ ചരിത്രകാരനായി മാറി. ലഫ്റ്റനന്റ് കേണൽ ഹാഷിമിനെ പരിചയപ്പെടുത്തിയതും, ഇന്ദിരാഗാന്ധിയുടെ സന്ദർശനവും, ദിലീപ് കുമാറിന്റെ കാസർകോട് വരവും എല്ലാം ഷാഫിയുടെ പേനത്തുമ്പിലൂടെ വായനക്കാർ അറിഞ്ഞു.

കാസർകോടിന്റെ നന്മകളെയും ഓർമ്മകളെയും അടയാളപ്പെടുത്തുന്ന ഷാഫിയുടെ തൂലികയ്ക്കുള്ള ഉചിതമായ അംഗീകാരമാണ് റിയൽ ഇന്ത്യ വിഷന്റെ ‘ഫോർത്ത് എസ്റ്റേറ്റ്’ അവാർഡ്

Leave a Reply