ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചു

ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി.

സെന്തില്‍ ബാലാജി രാജിവെച്ചു. പുഴല്‍ സെൻട്രല്‍ ജയിലില്‍നിന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജിക്കത്ത് അയക്കുകയായിരുന്നു.

മദ്രാസ് ഹൈകോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായാണ് രാജി നല്‍കിയത്. ജയിലിലായശേഷം വകുപ്പില്ലാ മന്ത്രിയായാണ് മന്ത്രിസഭയില്‍ തുടർന്നത്. അറസ്റ്റിലാകും മുമ്ബ് വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി.

2011-15 കാലയളവില്‍ ജയലളിത സർക്കാറില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനത്തിന് കോഴ വാങ്ങിയെന്നാണ് കേസ്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞവർഷം ജൂണ്‍ 14നാണ് ബാലാജി അറസ്റ്റിലായത്. നിരവധി തവണ ജാമ്യഹരജികള്‍ നല്‍കിയെങ്കിലും കോടതികള്‍ തള്ളുകയായിരുന്നു.

Leave a Reply