തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ദ് റെഡ്ഢി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ദ് റെഡ്ഢി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്∙ തെലങ്കാന സംസ്ഥാനത്തിൻ്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി എ.രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.പതിനായിരങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെടെ 12 അംഗ മന്ത്രിസഭയാകും അധികാരമേറ്റെടുക്കുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പഴ്സൻ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. സത്യപ്രതിജ്ഞക്ക് മുന്നോടിയായി സോണിയഗാന്ധിയും രേവന്ത് റെഡ്ഡിയും തുറന്ന വാഹനത്തില്‍ സഞ്ചരിച്ച്‌ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖര്‍ഗെ, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.അധികാരമേല്ക്കും മുമ്ബ് തന്നെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ ബാരിക്കേട്കള്‍ എടുത്ത് മാറ്റി.പ്രഗതി ഭവൻ്റെ പേര് പ്രജാ ഭവൻ എന്നാക്കുകയും ചെയ്ത

Leave a Reply