തെലുങ്കാനയില്‍ ഇന്ന് വോട്ടെടുപ്പ്

തെലുങ്കാനയില്‍ ഇന്ന് വോട്ടെടുപ്പ്

തെലങ്കാനയില്‍ ഇന്ന് വോട്ടെടുപ്പ്. 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലാണ് തെലങ്കാനയില്‍ പ്രധാനമത്സരം നടക്കുന്നത്.

3.17 കോടി വോട്ടര്‍മാരുണ്ട്. 119 നിയമസഭാ മണ്ഡലങ്ങളിലായി 35,655 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 27,000 പോളിങ് സ്റ്റേഷനുകള്‍ പ്രശ്‌ന സാധ്യതാ ബൂത്തുകളാണ്. ഇവിടെ തത്സമയം നിരീക്ഷിക്കാന്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി.

ബിആര്‍എസ് തലവനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു, മകനും മന്ത്രിയുമായ കെ.ടി. രാമറാവു, ബിജെപി എംപിമാരായ ബന്ദി സഞ്ജയ് കുമാര്‍, ഡി. അരവിന്ദ്, സോയം ബാപ്പു റാവു, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി എന്നിവരുള്‍പ്പെടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട് .

50 കമ്ബനി തെലങ്കാന സംസ്ഥാന സ്‌പെഷല്‍ പോലീസിനെയും 375 കമ്ബനി കേന്ദ്രസേനയെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ഏകദേശം 1.50 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യും. 27,000 വോട്ടര്‍മാര്‍ക്ക് വീടുകളില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തി.ഡിസംബര്‍ മൂന്നിന് ആണ് വോട്ടെണ്ണല്‍.

Leave a Reply