വര്‍ക്കലയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചക്കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റില്‍. വര്‍ക്കല മുണ്ടയില്‍ ക്ഷേത്രത്തിലെ പൂജാരി പോക്സോ കേസില്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശിയായ ബൈജു(34)വാണ് അറസ്റ്റിലായത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ഇയാളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45 നായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് കുട്ടി സ്കൂള്‍ അധികൃതരെ അറിയിക്കുകയും സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.