വധശിക്ഷ റദ്ദാക്കി ഹൈക്കോടതി വിട്ടയച്ച പ്രതി മൂകയും ബധിരയുമായ 11കാരിയെ ബലാല്‍സംഗം ചെയ്തുകൊന്നു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം.രമേഷ് സിങ് എന്നയാളാണ് പെണ്‍കുട്ടിയെ കൊന്നത്.
2003ല്‍ അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തതിന് ഇയാളെ 1- വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. 2013 ജയില്‍ മോചിതനായ പ്രതി 2014ല്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്തു. ഈ കേസില്‍ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ 2019ല്‍ ഹൈക്കോടതി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വധശിക്ഷ റദ്ദാക്കുകയും പ്രതിയെ വിട്ടയയ്ക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് രമേഷ് സിങ് പിടിയിലായത്. മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്തു ജയ്പൂരിലേക്ക് ട്രെയിനില്‍ പോകുമ്പോളായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്.