കള്ളവോട്ട് ചെയ്യിച്ചുവെന്നാരോപണം, പരസ്യമായി ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് സ്ഥാനാര്‍ഥി; വീഡിയോ പുറത്ത്

കള്ളവോട്ട് ചെയ്യിച്ചുവെന്നാരോപണം, പരസ്യമായി ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് സ്ഥാനാര്‍ഥി; വീഡിയോ പുറത്ത്

കള്ളവോട്ട് ചെയ്യിച്ചുവെന്നാരോപിച്ച് പരസ്യമായി ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് സ്ഥാനാര്‍ഥി. രാജസ്ഥാനിലാണ് സംഭവം. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയാണ് കള്ളവോട്ട് ചെയ്യിച്ചുവെന്നാരോപിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി നരേഷ് മീണ പരസ്യമായി മുഖത്തടിച്ചത്.

ദിയോലി-ഉനിയാര മണ്ഡലത്തിലെ സമ്രവത
പോളിങ് സ്‌റ്റേഷനിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ പരിശോധനയിലായിരുന്ന എസ്ഡിഎം അമിത് ചൗധരിക്കാണ് പരസ്യമായി മര്‍ദനമേറ്റത്. എസ്ഡിഎം കള്ളവോട്ട് ചെയ്യാന്‍ അനുവദിച്ചുവെന്നാണ് മീണയുടെ ആരോപണം. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവായിരുന്ന നരേഷ് മീണയെ അടുത്തിടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ദിയോലി-ഉനിയാര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് പകരം മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയതിനെ തുടര്‍ന്ന് നരേഷ് മീണ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു.

മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട ഹരീഷ് ചന്ദ്ര മീണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Leave a Reply