മേൽപറമ്പ: ചന്ദ്രഗിരി സർക്കാർജി എൽ പി സ്കൂളിൻ്റെ കളിസ്ഥലം കവർന്ന് ഹയർ സെക്കൻ്ററി സ്കൂളിന് കെട്ടിടം പണിയാൻ ശ്രമം നടക്കുന്നതിനെതിരെ ജില്ലാ ജനകീയ നീതി വേദി ജനറൽ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തർക്ക സ്ഥലം സന്ദർശിക്കുന്നതിനായി മറിയം സലോമി സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ ചന്ദ്രഗിരി സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടും, മറ്റ് സ്ഥലങ്ങളും സന്ദർശിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
സ്കൂളിൻ്റെ പല ഭാഗങ്ങളിലായി വ്യത്യസ്ഥ സ്ഥലങ്ങളുണ്ടായിട്ടും അതൊന്നും മാനിക്കാതെ എൽ പി സ്കൂളിലെ വിദ്യാർത്ഥികളുടെ കളിസ്ഥലം കവർന്നെടുത്ത് കെട്ടിടം പണിയാനുള്ള ശ്രമങ്ങളെ കുറിച്ച് ജില്ലാ ജനകീയ നീതി വേദിയും, സ്കൂൾ സംരക്ഷണ സമിതി ഭാരാവാഹികളും ജഡ്ജിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ഹമീദ് ചാത്തങ്കൈ, അബ്ദുല്ല ഡ്രോസർ, അശോകൻ പി.കെ, അബ്ദുസ്സലാം സോലാർ , ആരീഫ് ഒരവങ്കര, അബ്ദുറഹിമാൻ കല്ലട്ര , പാരാ ലീഗൽ വളൻ്റിയർ താജുദ്ദീൻ ചേരങ്കൈ, സരസ്വതി വി. (പാരാ ലീഗൽ വളൻ്റീയർ) അഷറഫ് കടാങ്കോട്, ശംസീർ കുന്നരിയത്ത്, ഹൈദർ , ഫൈസൽ ചാത്തങ്കൈ, എന്നിവർ ജഡ്ജിയെ അനുഗമിച്ചു.