സംഘര്‍ഷം രൂക്ഷം ; ഗസ്സയില്‍ 142 പേര്‍ കൂടി കൊല്ലപ്പെട്ടു

സംഘര്‍ഷം രൂക്ഷം ; ഗസ്സയില്‍ 142 പേര്‍ കൂടി കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: സംഘർഷം രൂക്ഷമായ ഗസ്സയില്‍ 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ 142 പേർകൂടി കൊല്ലപ്പെട്ടു.

278 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ഹോസ്പിറ്റലിന് സമീപത്തെ പാർപ്പിട സമുച്ചയത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 12 പേരും ഖാൻ യൂനിസില്‍ 10 പേരും കൊല്ലപ്പെട്ടു.

29 മൃതദേഹങ്ങള്‍ ദേർ എല്‍ ബലാഹിലെ അല്‍ അഖ്സ ആശുപത്രിയില്‍ എത്തിച്ചു. ഇസ്രായേല്‍ സൈന്യം പ്രദേശത്ത് ആക്രമണം തുടരുകയാണ്. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയതിനുശേഷം ഗസ്സയില്‍ ഇതുവരെ 24,762 പേരാണ് കൊല്ലപ്പെട്ടത്. 62,108 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, തെക്കൻ ഗസ്സയില്‍ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികൻ മരിച്ചതായി ഇസ്രായേല്‍ അറിയിച്ചു. മൂന്ന് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കരയുദ്ധത്തില്‍ ഇതുവരെ 191 ഇസ്രായേല്‍ സൈനികർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 1178 പേർക്ക് പരിക്കേറ്റു.

അതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുക്കുന്നവരോട് മോശമായാണ് പെരുമാറുന്നതെന്ന് യു.എൻ മനുഷ്യാവകാശ പ്രതിനിധി കുറ്റപ്പെടുത്തി. ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട വിഡിയോകളില്‍ അടിവസ്ത്രം മാത്രം ധരിച്ച ഫലസ്തീൻ തടവുകാർ കൊടുംതണുപ്പില്‍ ഇരിക്കുന്നത് കാണാം. അജ്ഞാതമായ കേന്ദ്രങ്ങളില്‍ 30 മുതല്‍ 55 ദിവസം വരെ കഴിഞ്ഞ തടവുകാരുമുണ്ടെന്ന് യു.എൻ മനുഷ്യാവകാശ പ്രതിനിധിയായ അജിത് സണ്‍ഖേ പറഞ്ഞു.

Leave a Reply