കാസർകോട് എച്ച്എൻസി ഹോസ്പിറ്റൽ ദേളിയിൽ സൗജന്യ ഫിസിയോതെറാപ്പി ആൻഡ് ഡയറ്റീഷ്യൻ മെഡിക്കൽ ക്യാമ്പും രണ്ടാം വാർഷികാഘോഷ ഉദ്‌ഘാടനവും നടന്നു. എച്ച്എൻസി ദേളിയിൽ നടന്ന ചടങ്ങിൽ കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ എം ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ എച്ച്എൻസി ഹോസ്പിറ്റൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജനറൽ മെഡിസിൻ വിഭാഗം വിദഗ്ധൻ ഡോക്ടർ മുഹമ്മദ് ഷിൻ അധ്യക്ഷത വഹിച്ചു. എച്ച്എൻസി ഗ്രൂപ്പ് എക്സിക്യു്ട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് ചടങ്ങിൽ മുഖ്യസാനിധ്യമായി. ഐടി മിഷൻ ജില്ലാ പ്രൊജക്റ്റ് ഓഫിസർ കബിൽ ദേവ് ചടങ്ങിൽ ആശംസ അറിയിച്ചു.ഡോക്ടർ രജീഷ സിഎച്ച്, ഡോക്ടർ നജ്മ പാലക്കി, ഡോക്ടർ തബ്രീസ്, ഡോക്ടർ ലുക്മാൻ, ഡിറ്റി റുഖിയത്ത് ശബ്നം, പിടി നയന കൃഷ്ണ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ രാഹുൽ മോഹൻ സ്വാഗതവും താജുദ്ധീൻ നന്ദിയും പറഞ്ഞു. ലക്ഷ്മികുട്ടി, ശ്രീജ, റോസ്ലി, രഞ്ജിത്ത് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
അതെ സമയം, പിറ്റി നയന കൃഷണയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ നടന്ന ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പിലും ഡിടി റുക്കിയത്ത് ശബ്നം നേതൃത്വം നൽകിയ സൗജന്യ ഡയറ്റീഷ്യൻ മെഡിക്കൽ ക്യാമ്പിലും നിരവധിയാളുകളാണ് ഭാഗമായത്.