യുവതിയെ തലക്കടിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്നതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നീലേശ്വരം കാഞ്ഞിരപൊയില്‍ സ്വദേശി കറുകവളപ്പില്‍ അശോക (33) നൊപ്പമാണ് പ്രവാസിയുടെ ഭാര്യ നാടുവിട്ടത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും.
ഇക്കഴിഞ്ഞ 15നു രാവിലെയാണ് യുവതിയും മക്കളും വീട്ടില്‍ നിന്നും കാണാതായത്. കണ്ണൂരിലെ ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തിലെ യാത്രയയപ്പ് പരിപാടിയുടെ പേരു പറഞ്ഞാണ് യുവതി വീട്ടില്‍നിന്നിറങ്ങിയത്. ചടങ്ങിന് പോകുമ്ബോള്‍ യുവതി രണ്ട് മക്കളെയും കൂടെ കൂട്ടിയിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്‍െ്റ മാതാപിതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പിന്നീട് യുവതിയുടെ മുറി പരിശോധിച്ചപ്പോൾ ലഭിച്ച കത്തിലൂടെയാണ് യുവതി കാമുകനൊപ്പം പോയ കാര്യം അറിയുന്നത്.
പിന്നീട് ആറും അഞ്ചും വയസുള്ള പെണ്മക്കളെയും യുവതിയെയും അശോകനൊപ്പം സേലത്തെ ലോഡ്ജില്‍നിന്ന് ഹൊസ്ദുര്‍ഗ് പോലീസും കണ്ണപുരം പോലീസും സംയുക്തമായി നടത്തിയ തെരച്ചലില്‍ കണ്ടെത്തുകയായിരുന്നു.