മഴക്കാലമാതോടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുകയാണ്. എലിപ്പനിയും ഡങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണ്ണും വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
മൂന്ന് ദിവസത്തിനകം 24 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്.
മരിച്ചവരില്‍ ഒമ്ബത് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചും എട്ട് പേര്‍ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. ഇതോടെ 37314 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.
സംസ്ഥാനത്ത് ഡെങ്കിപ്പനി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. മൂന്ന് ദിവസത്തിനിടെ 344 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 11694 പേരാണ് പനിബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.