കഠിനധ്വാനത്തിലൂടെ കോടികൾ ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ   സിനിമയല്ല..ഇത് ജീവിതം                                              വായിക്കാം..യഹ്യാ തളങ്കരയുടെ ജീവിതം മാറ്റി മറിച്ച ആ ആശയത്തെ പറ്റി

കഠിനധ്വാനത്തിലൂടെ കോടികൾ ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ സിനിമയല്ല..ഇത് ജീവിതം വായിക്കാം..യഹ്യാ തളങ്കരയുടെ ജീവിതം മാറ്റി മറിച്ച ആ ആശയത്തെ പറ്റി

ജീവിതത്തിൽ വിജയങ്ങൾ സ്വന്തമാക്കിയ ഏതൊരാൾക്ക് പിന്നിലും ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകളുണ്ടാവും. ചരിത്രത്തിന്റെ പേരും പെരുമയും നിറഞ്ഞ തളങ്കരയിൽ നിന്നും വെൽഫിറ്റ് ഗ്രൂപ്പ് എന്ന ലോകമറിയപ്പെടുന്ന കമ്പനിക്ക് ജന്മം നൽകിയത് വരെ യഹ്‌യ തളങ്കര എന്ന മനുഷ്യൻ നടന്ന കയറിയ പാതകളിൽ നമുക്കാ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകൾ കേൾക്കാനാവും. ഒരൊറ്റ സുപ്രഭാതത്തിൽ കോടീശ്വരനാവാനും, കൂടുതൽ വിയർക്കാതെ കാശുണ്ടാക്കാനുമുള്ള സ്വപ്‌നങ്ങൾ നെയ്‌തെടുക്കുന്ന പല ന്യൂ ജെൻ സംരഭകർക്കും യഹ്യ തളങ്കരയുടെ ജീവിതം ഒരത്ഭുതമായി തോന്നിയേക്കാം.. പുതിയ സംരംഭകർക്ക് ചിലപ്പോളദ്ദേഹത്തിന്റെ ജീവിതം ഒരു മോട്ടിവേഷൻ സൂപ്പർ ഹീറോയുടേതായി തോന്നിയേക്കാം…

ദാരിദ്ര കുടുംബത്തിൽ ജനിച്ച് പിന്നീട് പല പ്രതിസന്ധികളും തരണം ചെയ്ത് ക്ളൈമാക്സിൽ പണക്കാരനാവുന്ന സിനിമയിലെ സൂപ്പർ ഹീറോ പരിവേഷങ്ങളോട് ആരാധന തോന്നുമ്പോൾ ഇതൊക്കെ സിനിമായാണെന്നും ഇതൊന്നും നമ്മളെ കൊണ്ട് നടക്കില്ല എന്ന് കരുതുന്നവരുമുണ്ടെങ്കിൽ ഒരു നിമിഷം.. നിങ്ങളിനി വായിക്കാൻ പോകുന്നത് ഒരു സിനിമാ കഥയല്ല, ഒരു ജീവിതം തന്നെയാണ്…

തളങ്കരയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച അദ്ദേഹം ജീവിത സാഹചര്യങ്ങൾ കൊണ്ട് തന്നെയാണ് ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നതും. ബംഗളൂരിലെ ബന്ധുവിന്റെ എയര്‍ ബാഗ് നിര്‍മ്മാണ കമ്പനിയില്‍ ഗുമസ്തനായി ജോലി ആരംഭിച്ച ആദ്ദേഹത്തിന് താത്കാലിമായി തന്റെ ജീവിത നിലവാരം ഉയർത്തുക എന്ന ചിന്തയായിരുന്നില്ല.. അത് കൊണ്ട് തന്നെ ജോലി സമയത്ത് കൃത്യമായി അദ്ദേഹം വിപണിയെ പറ്റിയും വിപണിയിലെ ലാഭ നഷ്ട കണക്കുകളെയും പറ്റിയും നിരീക്ഷണം നടത്തി കൊണ്ടിരുന്നു. ബെംഗളൂരുവിൽ നിന്ന് ജോലി ആവശ്യാർഥം അദ്ദേഹം യുഎഇയിലേക്ക് പറന്നു. അവിടെ ഒരു കാര്‍ അക്‌സസറീസ് ഷോപ്പിലായിരുന്നു ജോലി. അതായിരുന്നു അദ്ദേഹത്തിൻറെ ജീവിതത്തിലെ നിർണായക വഴിത്തിരിവ്. കാർ അക്‌സസറീസ് കടയിൽ നിന്നും വിപണിയിലെ പുതിയ ആവശ്യങ്ങളെ മനസിലാക്കിയ ആദ്ദേഹം കാർ സീറ്റ് കവർ എന്ന ആശയത്തിലേക്ക് തിരിഞ്ഞു. ഒരു തയ്യൽക്കാരന്റെ സഹായത്തിൽ രണ്ട് സീറ്റ് കവറുകൾ തയാറാക്കിയ അദ്ദേഹം പരീക്ഷണാർത്ഥം അത് കടയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അതാണ് വെൽഫിറ്റ് ഗ്രൂപ്പിന്റെ ആദ്യ തുടക്കം. സീറ്റ് കവറുകൾക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച അഭിപ്രായം വന്നതോടെ രണ്ട് ഇരുപതായും ഇരുന്നൂറായും വളർന്നു. ആ വളർച്ചയാണ് ഇന്ന് പ്രതിമാസം കാൽ ലക്ഷത്തിലേറെ സീറ്റ് കവറുകൾ ഉത്പാദിപ്പിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്ന വെൽഫിറ്റ് ഗ്രൂപ്പ്. അന്ന് അദ്ദേഹത്തിന്റെ മനസിൽ ഉദിച്ച ആശയമാണ് ഇന്ന് കേരളത്തിലും യുഎഇയിലും 3 ഫാക്ടറികളായി നിലകൊള്ളുന്നത്. യു എ ഇയിലും കാക്കനാട്ടിലുമായി മൂന്ന് ഫാക്ടറികളാണ് ഇപ്പോള്‍ വെല്‍ഫിറ്റിനുള്ളത്. ഇന്ന് വെൽഫിറ്റിന് ആഗോള തലത്തിൽ തന്നെ ഉപഭോക്താക്കളുണ്ട്. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞും കാലത്തിനൊത്ത് അപ്‌ഡേഷനുകൾ നടത്തിയും യഹ്യാ തളങ്കരയുടെ സാമ്രാജ്യം ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. ചൈനയിൽ നിന്ന് വരെ വെൽഫിറ്റിന് കോപ്പി പ്രോഡക്റ്റ് വന്നിട്ടുണ്ട് എന്നറിയുമ്പോൾ തന്നെ യഹ്യ തളങ്കരയുടെ വെൽഫിറ്റിന്റെ ബ്രാൻഡ് മൂല്യം മനസിലാക്കാവുന്നതാണ്.

ബിസിനസുകാരൻ എന്ന വിശേഷണത്തനപ്പുറം നല്ലൊരു കലാകാരനും കാരുണ്യ പ്രവർത്തകനും കൂടിയാണ് അദ്ദേഹം. സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഒരു പിടി കവിതാ സൃഷ്ടികളുടെ ഉടമ കൂടിയാണ്. ഈ നാടിന്റെ കലാ കായിക സാംസ്‌കാരിക മേഖലകളിലും അദ്ധേഹം സജീവമായി തന്നെ തുടർന്നു. തളങ്കരയുടെ മണ്ണിൽ നിന്നും ഇന്ന് ലോകവിപണിയിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച യഹ്‌യ തളങ്കരയുടെ ജീവിതം പുതിയ സ്വപ്നങ്ങളിലേക്ക് പറക്കുന്ന ഓരോ സംരഭകന്റെയും ചിറകുകൾക്ക് ശക്തി പകരുന്നതാണ്.

Leave a Reply