വയനാട്: മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിക്കുന്ന ദൃശ്യം പുറത്ത്. മൂന്നുദിവസം മുമ്പാണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥിയെ ബലമായി ഒരു കെട്ടിടത്തിൻ്റെ കോണിപ്പടിയിൽ കൊണ്ടു പോയായിരുന്നു മർദ്ദനം.
സംഭവത്തിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ പിതാവ് സിഡബ്ല്യൂസിക്ക് പരാതി നൽകി. ‘ക്യാമറ ഓണാക്ക്, മുഖത്തടിക്ക്’ എന്നൊക്കെ വിളിച്ചു പറഞ്ഞായിരുന്നു മർദ്ദനം. വിദ്യാർത്ഥിയെ മർദ്ദിക്കുന്നത് മറ്റു കുട്ടികൾ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.