പാലക്കാട് തൃത്താലയിൽ കോൺഗ്രസ് നേതൃയോഗത്തിൽ കൂട്ടത്തല്ല്. കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി.സി.സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം.
വി.ടി.ബൽറാമിൻ്റെ നോമിനിയായ ഇയാളെ പാലക്കാട് ഡി.സി.സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി എ-ഐ ഗ്രൂപ്പുകാർ വിമർശനം ഉന്നയിച്ചു. വിടി ബൽറാം പക്ഷക്കാരും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കൂട്ടത്തല്ലിൽ കലാശിച്ചു. ഡിസിസി പ്രസിഡൻ്റ് തങ്കപ്പൻ്റെയും ഡിസിസി ജനറൽ സി ചന്ദ്രൻ്റെയും നിർവാഹക സമിതിയംഗം ബാലചന്ദ്രൻ മാസ്റ്ററുടെയും സാന്നിധ്യത്തിലാണ് കൂട്ടത്തല്ലുണ്ടായത്.