ബാലികയെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് നാദാപുരം പോക്‌സോ കോടതി ആറ് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ലൈംഗിക ചുവയോടെ സംസാരിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതിനു ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. ഈ കുറ്റത്തിന് 5000 രൂപ പിഴയും വിധിച്ചു.
പേരാമ്ബ്ര കല്ലോട് കുരിയാടിക്കുനിയില്‍ കുഞ്ഞമ്മദിനെ (56) ആണ് ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്. ഇരയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ചതിനാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. 2022 സെപ്റ്റംബറില്‍ പേരാമ്ബ്ര പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.