ജില്ലയിലെ രണ്ട് പ്രമുഖ ക്ലബ്ബുകളായ തമ്പ് മേൽപ്പറമ്പും ചന്ദ്രിഗിരി ക്ലബ് മേൽപ്പറമ്പും സംയുക്മുതാഭിഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പാദൂർ കുഞ്ഞാമു മെമ്മോറിയൽ സെവൻസ് കാസർകോടിന്റെ ഉത്സവമായി മാറുമെന്ന് സംഘാടക സമിതി മുഖ്യരക്ഷാധികാരി കല്ലട്ര മാഹിൻ ഹാജി. ജില്ലയുടെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് ഒട്ടനവധി വർഷങ്ങളുടെ പാരമ്പര്യമുള്ള ക്ലബ്ബുകളാണ് ഇരുവരും. അതിനാൽ ഇരുവരും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു ഫുട്ബോൾ മാമാങ്കം ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചെയർമാൻ ജലീൽ കോയ, കൺവീനർ അഫ്സൽ സിസ്ലു, ട്രഷറർ യൂസഫ് മേൽപറമ്പ് എന്നിവരുടെ അനുഭവ സമ്പത്തും പാദൂർ കുഞ്ഞാമു മെമ്മോറിയൽ സെവൻസിന് കൂടുതൽ കരുത്താകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
എൻഎ ട്രോഫി സെവൻസിലൂടെ സംഘാടക മികവ് തെളിയിച്ച തമ്പ് മേൽപ്പറമ്പും മൊയ്‌ദു ട്രോഫി സെവൻസിലൂടെ സംഘാടക മികവ് തെളിയിച്ച ചന്ദ്രഗിരി ക്ലബ് മേൽപറമ്പും സംയുക്തമായി ഒരു ടൂർണമെന്റ് സംഘടിപ്പിക്കുമ്പോൾ കായിക പ്രേമികളുടെ ഏറെ ആവേശത്തിലാണ്.