മൂന്ന് ടേം വ്യവസ്ഥ ശക്തമാക്കാനൊരുങ്ങി ലീഗ്; മൂന്ന് തവണ ജയിച്ചവർക്ക് സീറ്റ് നൽകില്ല; രണ്ട് പേരൊഴികെ

മൂന്ന് ടേം വ്യവസ്ഥ ശക്തമാക്കാനൊരുങ്ങി ലീഗ്; മൂന്ന് തവണ ജയിച്ചവർക്ക് സീറ്റ് നൽകില്ല; രണ്ട് പേരൊഴികെ

മൂന്ന് ടേം നിബന്ധന ശക്തമായി നടപ്പിലാക്കാൻ മുസ്‍ലിം ലീഗ് തീരുമാനം. ഇതുപ്രകാരം മൂന്ന് തവണ നിയമസഭയിലേക്ക് വിജയിച്ചവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം. ഇവർക്ക് അടുത്ത വർഷത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല.

എന്നാൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നീ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകും. ഇതോടെ ഇരു നേതാക്കൾക്കും ഇക്കുറിയും സീറ്റ് ലഭിക്കും.തദ്ദേശ സ്ഥാപനങ്ങളിലേക്ക് 30% സീറ്റ് യുവജനങ്ങൾക്ക് നൽകാനും ലീഗിൽ ആലോചനയുണ്ട്.

പി.കെ കുഞ്ഞാലിക്കുട്ടി(വേങ്ങര), എം.കെ മുനീർ(കൊടുവള്ളി), പി.കെ ബഷീർ(ഏറനാട്), മഞ്ഞളാംകുഴി അലി(മങ്കട), പി.ഉബൈദുല്ല(മലപ്പുറം),എന്‍.എ നെല്ലിക്കുന്ന്(കാസർകോട്), അഡ്വ. എന്‍ ഷംസുദ്ദീന്‍(മണ്ണാർക്കാട്) എന്നീ ഏഴ് പേരാണ് മൂന്ന് തവണയോ അതില്‍ കൂടുതലോ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലീഗ് എംഎൽഎമാർ.

യുഡിഎഫിൻ്റെ കൂടെ മുഖമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പായും ഇളവ് നല്‍കും. എന്നാൽ മുൻമന്ത്രി എം.കെ മുനീറിന് മത്സരിക്കാന്‍ ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇളവ് നല്‍കാമെന്നതാണ് ഇപ്പോഴത്തെ ധാരണ. പി.കെ ബഷീർ, മഞ്ഞളാംകുഴി അലി, എന്‍.എ നെല്ലിക്കുന്ന്, പി. ഉബൈദുല്ല, അഡ്വ. എന്‍ ഷംസുദ്ദീന്‍ എന്നീ അഞ്ചു പേർക്ക് ഇളവ് നല്കാൻ സാധ്യത ഏറെയാണ്. യുഡിഎഫിന് ഭരണം ലഭിക്കുകയും വിജയിക്കുകയും ചെയ്താൽ മന്ത്രി ആകാൻ സാധ്യത ഉള്ളയാളാണ് ബഷീർ.

Leave a Reply