പരമ്പരാഗതം മുതൽ ഉയർന്ന ഫാഷൻ ബിജൗട്ടറി വരെ വിലകുറഞ്ഞതും ഉയർന്ന മൂല്യമുള്ളതുമായ ആഭരണങ്ങൾ ഒരു കുടക്കീഴിൽ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന ഓൺലൈൻ ഡിജിറ്റൽ ജ്വല്ലറിയാണ് കേവ ബോക്സ്. കാസർകോട്ടുകാരനും യുവ വ്യവസായിയുമായ മുഹമ്മദ് ദിൽഷാദാണ് കോവ ബോക്സ് എന്ന ആശയത്തിനുടമ. കാസര്കോടിന്റേയും കർണാടകയുടെയും സ്വർണവ്യാപാര രംഗത്ത് മുഖമുദ്ര ചാർത്തിയ സിറ്റി ഗോൾഡിന്റെ ആധുനിക സംരഭം കൂടിയാണ് കേവ ബോക്സ്. സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീമിന്റെ മകൻ കൂടിയാണ് മുഹമ്മദ് ദിൽഷാദ്. ഇന്ന് ദിൽഷാദ് സ്ഥാപകനും സിഇഒയുമായ കേവ ബോക്സിന് ഇന്ന് ഇന്ത്യക്ക് പുറത്ത് യുഎഇയിലും ഓഫീസുകളുണ്ട്. ഇന്ത്യയിൽ മംഗളൂരുവിലും ( നെക്സസ് ശാന്തികേതൻ മാൾ) ബാംഗ്ലൂരുവിലുമാണ് കേവ ബോസ്കിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്.
സ്വർണ്ണം, വെള്ളി, പ്ലാറ്റിനം, വജ്രങ്ങൾ, മറ്റ് രത്നങ്ങൾ എന്നിവ കൊണ്ട് തയാറാക്കിയ ആഭരണങ്ങളുടെ സമഗ്രമായ വിശിദീകരണം തന്നെയാണ് കേവ ബോക്സ്. ഇറ്റലി, തുർക്കി, തായ്‌ലൻഡ്, മൊറോക്കോ, ഈജിപ്റ്റ്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്‌ത ലോകോത്തര നിലവാരമുള്ള ഏറ്റവും നൂതനമായ കളക്ഷനുകളാണ് കേവ ബോക്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നത്.
ഉപഭോക്തക്കൾക്ക് അടുത്തുള്ള ഷോറൂമുകളിൽ പോകാതെ തന്നെ ആഭരണങ്ങൾ കേവ ബോക്സിൽ തന്നെ പർച്ചേസ് ചെയ്യാം എന്നതാണ് കേവ ബോക്സ് മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളിലൊന്ന്. ഓൺലൈനിലൂടെ ആഭരണങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ തന്നെ ആഭരണങ്ങളെ പറ്റിയുള്ള സമഗ്രമായ നിരീക്ഷണവും ഇതേ പ്ലാറ്റ്ഫോമിലൂടെ നടത്താൻ സാധിക്കുമെന്നതാണ് കേവ ബോക്സിലൂടെ മുഹമ്മദ് ദിൽഷാദ് ഉപഭോക്താക്കൾക്ക് നൽകുന്ന ഉറപ്പ്.
ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ പഠനം പൂർത്തിയാക്കിയ ദിൽഷാദ് ഡയമണ്ട് വിദഗ്ധൻ കൂടിയാണ്. സിറ്റി ഗോൾഡിന്റെ ഡയറക്ടർ ഓപ്പറേഷൻ ചുമതല വഹിക്കുന്ന ദിൽഷാദ് വിൻടച്ച് ഗ്രൂപ്പിന്റെ ബോർഡ് മെമ്പർ കൂടിയാണ്.