മേൽപറമ്പിന്റ തീരാദുരിതം; പരസ്പരം പഴിചാരി പിഡബ്ല്യൂഡിയും പഞ്ചായത്തും; ദുരിതത്തിലായി ജനങ്ങൾ

മേൽപറമ്പിന്റ തീരാദുരിതം; പരസ്പരം പഴിചാരി പിഡബ്ല്യൂഡിയും പഞ്ചായത്തും; ദുരിതത്തിലായി ജനങ്ങൾ

മേൽപറമ്പ : സംസ്ഥാന പാത കടന്ന് പോകുന്ന ഏറ്റവും വലിയ ജംഗ്ഷനായിട്ടും മേൽപ്പറമ്പ ടൗണിനോടുള്ള അവഗണ തുടരുന്നു. കാഞ്ഞങ്ങാട് – കാസറഗോഡ് സംസ്ഥാന പാതയിലെ എല്ലാ ടൗണുകളും വികസിച്ചപ്പോൾ കെ എസ് ടി പി മേൽപറമ്പ ടൗണിനെ പൂർണമായും കയ്യൊഴിഞ്ഞിരിക്കുകയാണ്.

കാഞ്ഞങ്ങാട് – കാസർഗോഡ് ഭാഗത്തേക്ക് പോവുന്നവർക്കുള്ള പ്രധാനപ്പെട്ട ടൗണുകളിൽ ഒന്നായ മേൽപറമ്പ ടൗണിൽ യാത്രക്കാർക്ക് സൗകര്യമായ രീതിയിൽ പശ്ചാത്തല സൗകര്യം ഇനിയും വികസിച്ചിട്ടില്ല.സ്റ്റേറ്റ് ഐവേയുടെ വികസനവുമായി ബന്ധപ്പെട്ട് മറ്റുള്ള ചെറിയ ടൗണുകളിൽ റോഡ് വികസനം വന്നപ്പോൾ മേല്പറമ്പിൽ ഇന്നുംശാസ്ത്രീയമായി ഡ്രൈനേജ് ഫുട്പാത്ത്, ഡിവൈഡർ, ബസ് വെയിറ്റിംഗ് ഷെഡ് എന്നിവയൊന്നും ഇതുവരെ യാഥാർത്ഥമായിട്ടില്ല.

പത്ത് ലക്ഷം രൂപ നഗര സൗന്ദര്യ വത്കരണം എന്ന പേരിൽ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികാരികൾ വിശദീകരണം നൽകുന്നുണ്ടെങ്കിലും പദ്ധതി എന്ത് കൊണ്ട് നടപ്പിലാവുന്നില്ല എന്ന ചോദ്യത്തിന് അതിന് വേണ്ട പിഡബ്ല്യൂഡിയുടെ എൻ.ഒ.സി കിട്ടിയിട്ടുണ്ടെന്നും ഇതിന് ചില ഉദ്യോഗസ്ഥ മേധാവികൾ തടസം നിൽക്കുകയെന്നുമാണ് മറുപടി.സർക്കാറിന്റെ മാർഗരേഖ പ്രകാരമുള്ള ഡി പി സി അംഗീകരിച്ച പദ്ധതിയാണ് ഉദ്യോഗസ്ഥതലത്തിലെ സാങ്കേതിക മൂലം പറഞ്ഞ് മേൽപറമ്പ് ടൗണിന്റെ വികസനത്തിന് തടസവുമാവുന്നത്.

Leave a Reply