മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം രജിസ്ട്രേഷൻ ജില്ലാ തല ഉൽഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നിർവഹിച്ചു.
കാസർകോട്: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം രജിസ്ട്രേഷൻ പുതുക്കലിൻ്റെ കാസർകോട് ജില്ലാ തല ഉൽഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് നിർവഹിച്ചു. സ്കീമിൽ ജില്ലയിൽ നിന്നും ആയിരം അംഗങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പ് വരുത്തും. സംസ്ഥാന, ജില്ലാ , മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ , പഞ്ചായത്ത് ഭാരവാഹികൾ, ശാഖ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി ,വൈറ്റ് ഗാർഡ് അംഗങ്ങൾ എന്നിവരാണ് സ്കീമിൽ അംഗങ്ങളാകേണ്ടത്. മരണപ്പെട്ടവർക്ക് മൂന്ന് ലക്ഷം രൂപയും മാരകമായ രോഗങ്ങൾ , അപകടങ്ങൾ സംഭവിക്കുന്നവർക്ക് ചികിൽസാ ചെലവിൻ്റെ ഒരു വിഹിതവും സഹായ ധനമായി സെക്യൂരിറ്റി സ്കീമിൽ നിന്ന് നൽകുന്ന പദ്ധതി കഴിഞ്ഞ രണ്ട് വർഷങ്ങളായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയകരമായി നടത്തി വരുന്നത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്റഫ് ഇടനീർ , ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് , ടി ഡി കബീർ , വൈറ്റ് ഗാർഡ് ജില്ലാ കോഡിനേറ്റർ നൂറുദ്ദീൻ ബെളിഞ്ചം, ജില്ലാ ഭാരവാഹികളായ എം.എ നജീബ് , റഹ്‌മാൻ ഗോൾഡൻ, ജില്ലാ കമ്മിറ്റി അംഗം റഊഫ് ബാവിക്കര എന്നിവർ സംബന്ധിച്ചു.