ഉദുമ: മുസ്ലിം യൂത്ത് ലീഗ് സംസഥാന വ്യാപകമായി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് യൂത്ത് ലീഗ് കുവ്വത്തൊട്ടി ശാഖ. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ ഡോ: നാസിയയ്ക്ക് കൈമാറി മെമ്പർഷിപ്പ് വിതരണോൽഘാടനം നിർവഹിച്ചു. ഹരിത പ്രസ്ഥാനത്തിനോടപ്പമുള്ള ചരിത്രമാണ് തനിക്കുള്ളതെന്നും യൂത്ത് ലീഗിനൊപ്പം പുതിയ യാത്ര ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഇനിയും ഈ പ്രസ്ഥാനത്തിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങി ഡോ: നാസിയ സംസാരിച്ചു.യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബികെ ഷാ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് സെക്രട്ടറി ശരീഫ് സലാല, വാർഡ് ട്രഷറർ അബ്ദുള്ളക്കുഞ്ഞി ഉലൂജി, വനിത ലീഗ് നേതാവ് സൗദ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശറഫുദ്ധീൻ, ജാബി, ജാസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
