മഴ മാറിയിട്ടില്ല; അടുത്ത മൂന്ന് മണിക്കൂറില്‍ 8 ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത

മഴ മാറിയിട്ടില്ല; അടുത്ത മൂന്ന് മണിക്കൂറില്‍ 8 ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത

തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ 8 ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വരും മണിക്കൂറില്‍ മഴയ്‌ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ കനക്കാൻ സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ നിന്നിരുന്ന ന്യൂന മർദ്ദപാത്തി ദുർബലമായിട്ടുണ്ടെങ്കിലും അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Leave a Reply