റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ് ആൻഡ് എന്റർപ്യുനേഴ്സ് മീറ്റ് ദുബായിലെ പ്രവാസ ലോകത്തും ഏറെ ചർച്ചയാവുകയാണെന്ന് സേഫ് ലൈൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ; അബൂബക്കർ കുറ്റിക്കോൽ. സ്വന്തം നാടിന്റെ വികസനം അറബ് മണ്ണിൽ നിന്നും കൊതിക്കുന്നവരാണ് ഓരോ പ്രവാസിയും. റിയൽ ഇന്ത്യ വിഷൻ മെഗാ മീറ്റ് കാസർകോട് ബേക്കൽ ബീച്ചിൽ ഒരു സാംസ്‌കാരിക പരിപാടി ഒരുക്കുമ്പോൾ അത് കാസർകോടിന്റെ കൂടി വിജയമാണ്. ആ വിജയം പ്രവാസികളായ കാസർകോട്ടുകാർ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ദുബായ് ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ് ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ ബ്രോഷർ പ്രകാശവും ഡയമണ്ട് കാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വെൽഫിറ്റ് ഗ്രൂപ് ചെയർമാൻ യഹ്‌യ തളങ്കരയും വ്യവസായ പ്രമുഖൻ എൻഎ മുഹമ്മദും ബ്രോഷർ പ്രകാശനം നിർവഹിച്ചു.ഡയമണ്ട് കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നാലപ്പാട് ഇൻവെസ്റ്റ്മെന്റ് മാനേജിങ് ഡയറക്ടർ അബ്ദുല്ല നാലപ്പാട് പ്രവാസി വ്യവസായി സമീർ ജികോമിന് നൽകി നിർവഹിച്ചു. പ്രവാസ ലോകത്തെ നിരവധി വ്യവസായ പ്രമുഖരും പൗരപ്രമുഖരുമാണ് ചടങ്ങിൽ സംബന്ധിച്ചത്.
ഫെബ്രുവരി 21 നാണ് കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ് ആൻഡ് എന്റർപ്യുനേഴ്സ് മീറ്റ് ഒരുങ്ങുന്നത്. അവതാരിക മീരാ അനിൽ, സംഗീത ലോകത്ത് നിന്നും ഫാത്തിമ ജഹാൻ, അക്ബർ തുടങ്ങീ കലാകാരന്മാരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.