വീണ്ടും സര്‍വീസ് തുടങ്ങിറോബിന്‍ ; ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ തടഞ്ഞ് എംവിഡി

വീണ്ടും സര്‍വീസ് തുടങ്ങിറോബിന്‍ ; ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ തടഞ്ഞ് എംവിഡി

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിന്‍ ബസ് ഇന്ന് വീണ്ടും സര്‍വീസ് തുടങ്ങി. പത്തനംതിട്ട കോയമ്ബത്തൂര്‍ റൂട്ടിലാണ് സര്‍വീസ് തുടങ്ങിയത്.

കോടതി നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നല്‍കിയിരുന്നു. ഇന്ന് സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സര്‍വീസ് തുടരാന്‍ അനുവദിച്ചു.

അതേസമയം, നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ അടുത്ത മാസം അന്തിമ വിധി പറയും.

Leave a Reply