സ്നേഹത്തിന്റെ കടകൾ തുറന്ന് തുടങ്ങി; ഇന്ത്യയിൽ ‘ ഇന്ത്യ’ യുടെ തരംഗം

സ്നേഹത്തിന്റെ കടകൾ തുറന്ന് തുടങ്ങി; ഇന്ത്യയിൽ ‘ ഇന്ത്യ’ യുടെ തരംഗം

എക്സിറ്റ് പോൾ ഫലങ്ങളെയും വർഗീയ വിദ്വേഷ പ്രചാരണങ്ങളുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ച് രാഹുലും ഇന്ത്യയും പുതിയ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ അടയാളപ്പെടുത്തുകയാണ്. 400 സീറ്റുകൾ നേടുമെന്ന ബിജെപി നേതാക്കളുടെ അവകാശ വാദവും മുന്നൂറും കടന്ന് 350 ൽ എൻഡിഎ ഫിനിഷ് ചെയ്യുമെന്ന് പറഞ്ഞ ഗോഡി മീഡിയയ്ക്കൾക്കും രാഹുലും കൂട്ടരും മതേത്വര ഇന്ത്യയെ ഉറപ്പ് നൽകുകയാണ്.

കേവലം ഭൂരിപക്ഷം മറികടക്കാൻ ആയില്ലെങ്കിലും ഇന്ത്യ സംഘം വരും ദിവസങ്ങളിൽ നിതീഷിനെയും ചന്ദ്ര ബാബു നായിഡുവിനെയും ഒപ്പം നിർത്തി സർക്കാർ രൂപീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യയുടെ ഈ മുന്നേറ്റം ഒരു ജനാതിപത്യ വിശ്വാസിക്ക് ആശ്വാസം നൽകാൻ കാരണങ്ങൾ ഏറെയാണ്.

സ്‌മൃതി ഇറാനിയുടെ പരാജയം, മുസ്ലിം പള്ളിക്ക് നേരെ അസ്ത്രം വലിച്ച് അനുകരണം നടത്തിയ മാധവി ലതയുടെ പരാജയം, യോഗി ഫാക്ടറും മോദി ഫാക്റ്ററും അനുനയിക്കുന്ന വാരാണസിയിൽ നാലര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയ മോദിയെ ഇത്തവണ ഒന്നര ലക്ഷം ലീഡിൽ പിടിച്ച് നിർത്തിയ കോൺഗ്രസിന്റെ അജയ് റായ്, മോദിയുടെ വിദ്വേഷ പ്രസംഗം നടന്ന മണ്ഡലങ്ങളിലെ ബിജെപിയുടെ പരാജയം, അയോദ്ധ്യ രാമക്ഷേത്രം നിലകൊള്ളുന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പരാജയം, തൊഴിലില്ലായ്മ ചർച്ചാ വിഷയമായ ഹരിയാനയിലെ എൻഡിഎയുടെ കിതപ്പ്. അങ്ങനെ ഒട്ടനേകം ഘടകങ്ങൾ ഇന്ത്യ മുന്നണി ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് പുതിയ ഊർജം നൽകുന്നു.

നിരന്തരം കാലു മാറുന്ന നിതീഷ് കുമാറിനെ കൂട്ട്പിടിച്ച് ഇന്ത്യ അധികാരം ഉറപ്പിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ ഈ ഒത്തൊരുമ അടുത്ത ഇലക്ഷനിലും കൈ കോർത്താൽ മോദി യുഗത്തിന് ഇന്ത്യയിൽ അവസാനമാകും. അത് വരെ ലോക്സഭയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ കഴിയാത്ത ബിജെപിയെ സഖ്യ കക്ഷികളുടെ ചൊൽപടിക്ക് നിർത്താനും ലോക്സഭയിൽ പ്രതീക്ഷയുടെ ശബ്‍ദമാകാനും ഇന്ത്യ മുന്നണിയുടെ ഈ വിജയം മതിയാകും.

ജയിലറകളിൽ നിന്നുമെത്തിയ അരവിന്ദ് കെജ്‌രിവാൾ, പുതിയ ഇന്ത്യക്കായി ഈ രാജ്യത്തിന്റെ ഓരോ മണൽ തരികളുടെ മനസ്സറിഞ്ഞ് സഞ്ചരിച്ച രാഹുകൾ ഗാന്ധി, എന്തിനും ഏതിനും ഇന്ത്യക്കായി കട്ടയ്ക്ക് നിന്ന എംകെ സ്റ്റാലിൻ, കാവികോട്ടയുടെ പൊന്നാപുരമായ യുപിയിൽ ബിജെപിയുടെ മുനയൊടിച്ച അഖിലേഷ് യാദവ്, ഉത്തരേന്ത്യയിൽ യുട്യൂബ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ വിപ്ലവം സൃഷ്‌ടിച്ച ദ്രുവ് രതി..അങ്ങനെ ഇന്ത്യയിലെ ഈ പുതിയ ഇന്ത്യയ്ക്ക് കരുത്ത് പകർന്നവരുടെ പേരുകൾ ഇനിയുമുണ്ട്.

Leave a Reply