മേൽപറമ്പ : 1200 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ചന്ദ്രഗിരി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാത്ഥികളുടെ ദുരിത പൂർണ്ണമായ യാത്രാക്ലേശം പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി വിദ്യാഭ്യാസ മന്ത്രി, ഗതാഗതാ വകുപ്പ് മന്ത്രി, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥന്മാർക്കും നിവേദനം നൽകി.
കഴിഞ്ഞ കുറെ വർഷങ്ങളോളമായുള്ള യാത്രാ ദുരിതമവസാനിപ്പിക്കാൻ സ്കൂൾ പി ടി എ ,യും മറ്റ് സന്നദ്ധ സംഘടനകളും നിവേദനങ്ങൾ നൽകി വരികയാണെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ മുഖവിലക്കെടുക്കുന്നില്ലെന്നും, പത്ത് കിലോമീറ്റർ ദൈർഘ്യത്തിൽ ദേശാസാൽകൃത റൂട്ടായതിനാൽ വിദ്യാർത്ഥികൾ ഏറെ കഷ്ടപ്പാട് സഹിച്ചാണ് ക്ലാസുകളിലെത്തുന്നതെന്നും, വൈകുന്നേരങ്ങളിൽ വലിയ തിരക്കുകൾ അനുഭവപെടുന്നതിനാൽ വിദ്യാത്ഥികൾ വളരെ വൈകിയാണ് വീടുകളിലെത്തുന്നതെന്നും, പ്രശ്നം ഗൗരവമായി കണ്ട് പരിഹാരം കാണണമെന്നും ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റിക്ക് വേണ്ടി നൽകിയ പരാതിയിൽ പറയുന്നു.
സൈഫുദ്ദീൻ കെ. മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് ബേവിഞ്ച, ബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമനാട്, അബ്ദുറഹിമാൻ തെരുവത്ത്,ബഷീർ കുന്നരിയത്ത്, സീതു മേൽപറമ്പ , അബ്ബാസ് കൈനോത്ത്, താജുദ്ദീൻ പടിഞ്ഞാർ, എന്നിവർ സംസാരിച്ചു.