മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഷഫീഖ്(40) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിയോടെ മഞ്ചേരി കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം. കാട്ടുപന്നി കുറുകെ ചാടിയതോടെ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് ഓട്ടോ മറിഞ്ഞത്.
ഷഫീഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ തടിയംപുറത്ത് കുട്ടിമുഹമ്മദിന്റെ മകനാണ്. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ ഷാന്‍.