തന്റെ വേറിട്ട ശബ്ദം കൊണ്ട് വളരെ വേഗത്തിൽ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരൺമയി. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം അഭയ തിളങ്ങിയിട്ടുണ്ട്.പലപ്പോഴും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അതിലൊന്നായിരുന്നു ഗോപി സുന്ദറുമായുള്ള പ്രണയവും പിന്നീടുള്ള വേർപിരിയലും.
പത്ത് വര്‍ഷത്തിലേറെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്നു അഭയ. കുറച്ച് കാലം മുന്‍പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ബന്ധം വേര്‍പിരിഞ്ഞ ശേഷവും അതിനു മുന്‍പുമെല്ലാം വസ്ത്രധാരണത്തിന്റെ പേരിലടക്കം താരത്തിനെതിരെ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഗായിക അമൃത സുരേഷുമായി പുതിയ ജീവിതത്തിലേക്ക് ഗോപി സുന്ദര്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അഭയയുമായി പിരിഞ്ഞ കഥ പുറത്ത് വരുന്നത്.
ഗോപി സുന്ദറിനെ പരിചയപ്പെടുന്നത് ഒരു അഭിമുഖത്തിന് പോയപ്പോഴാണെന്നാണ് അഭയ പറയുന്നത്. ഗോപിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിലൊരു വഴിത്തിരിവായി മാറി. എന്നാല്‍ ഗോപിയുമായുള്ള ബന്ധം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ കുറേ വര്‍ഷം വേണ്ടി വന്നുവെന്നാണ് അഭയ പറയുന്നത്.
മോള്‍ ആരുടെ കൂടെയാണ് ജീവിക്കുന്നതെന്ന ചോദ്യം അവരാണ് ഏറെ കേട്ടിട്ടുള്ളതെന്നും അഭയ പറയുന്നു. അതേസമയം താന്‍ ചെറുപ്പം മുതലേ ഇങ്ങനാണെന്നും അതിനാല്‍ അച്ഛനും അമ്മയ്ക്കും അത് ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ സാധിച്ചുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും അഭയ പറയുന്നു. നീ വേറെ ഒരു വീട്ടില്‍ പോകാനുള്ളതാണെന്ന് കേട്ടാണ് താനും വളര്‍ന്നതെന്ന് അഭയ പറയുന്നു. എന്നാല്‍ ചെറുപ്പം മുതലേ താന്‍ തിരിഞ്ഞു നിന്ന് ചോദ്യം ചോദിക്കുന്ന ശീലക്കാരിയായിരുന്നുവെന്നും അഭയ പറയുന്നു. അതേസമയം പാടാന്‍ സാധിക്കുമെന്ന് തിരിച്ചറിയുന്നതും പിന്നണി ഗാന രംഗത്തിലേക്ക് എത്തിക്കുന്നതും ഗോപി സുന്ദറാണെന്നും അഭയ പറയുന്നുണ്ട്.
അതേസമയം ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല എന്നും അഭയ തുറന്ന് പറയുന്നുണ്ട്. താന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും അഭയ പറയുന്നു. ഒരുപക്ഷെ ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടുകയുള്ളൂവെന്ന ധാരണയാകാം അതിന് പിന്നിലെന്ന് അഭയ ചൂണ്ടിക്കാണിക്കുന്നു.
ഒപ്പം ഗോപി സുന്ദറിന്റെ പങ്കാളി ആയതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്തകൊണ്ടും വിളിക്കാതെ പോയിട്ടുണ്ടാകുമെന്നും അഭയ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഗോപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം തന്നെ തേടി അവസരങ്ങള്‍ വന്നുവെന്നും അഭയ പറയുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ വലിയൊരു വളര്‍ച്ച ഉണ്ടായത് ആ ബന്ധത്തിലൂടെയാണെന്ന് മനസിലാവും. കാരണം അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ വളര്‍ത്തി കൊണ്ട് വന്നത് അദ്ദേഹമാണ്. പാട്ടുകള്‍ പഠിക്കേണ്ടതെങ്ങനെയാണെന്ന് ഗോപി പഠിപ്പിച്ച് തന്നു.